തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യവകുപ്പ് ആസ്ഥാനത്ത് ജീവനക്കാരന് കൊവിഡ് 19 സ്ഥിരീകരിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഓഫീസ് അണുവിമുക്മാക്കുകയും ചെയ്തു. അക്കൗണ്ട്സ് വിഭാഗത്തിലെ ക്ലര്‍ക്കിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്ന് രാവിലെ 11.30ഓടെയാണ് ഇയാളുടെ പരിശോധനാഫലം കൊവിഡ് സ്ഥിരീകരിച്ച് പുറത്തുവന്നത്.
ഇയാളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്നവരെ നിരീക്ഷണത്തിലാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വിഴിഞ്ഞം ഭാഗത്തുളള കണ്ടെയ്ന്മെന്റ് സോണില്‍ നിന്നുള്ളയാളാണ് ജീവനക്കാരന്. ഇയാളുടെ കുടുംബാംഗങ്ങള്‍ക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു.
Discussion about this post