പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ നാല് ദിവസത്തേക്ക് കൂടി നീട്ടി. ഇതോടെ സന്നിധാനമടക്കം നാല് സ്ഥലങ്ങളില്‍ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ ശനിയാഴ്ച വരെ നീട്ടി. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ തുടരും.
ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് അവസാനിക്കാനിരിക്കേ നിരോധനാജ്ഞ നീട്ടുന്ന സാധ്യത തേടി കളക്ടര്‍ എഡിഎമ്മിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.നിരോധനാജ്ഞ തുടരണം എന്ന് തന്നെയായിരുന്നു പോലീസിന് നേരത്തെ മുതല്‍ ഉള്ള ആവശ്യം.ഇതിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ നീട്ടിയത്. എന്നാല്‍ മകരവിളക്ക് വരെ നിരോധനാജ്ഞ തുടരണമെന്നായിരുന്നു പോലീസിന്റെ നിലപാട്.
Discussion about this post