തിരുവനന്തപുരം: ചിങ്ങം ഒന്നുമുതല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതി. കൊവിഡ് ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് അനുമതി നല്‍കിയിരിക്കുന്നത്.
അതേ സമയം ശബരിമലയില്‍ ദര്‍ശനത്തിന് അനുമതിയില്ലെന്ന് അധികൃതര്‍ അറിയിച്ചു. ചിങ്ങം ഒന്നുമുതല്‍ നാലമ്പലത്തിനുള്ളില്‍ ദര്‍ശനം അനുവദിക്കും. ഒരു സമയം അഞ്ചു പേരെയാകും ദര്‍ശനത്തിന് അനുവദിക്കുക. 10 വയസ്സിന് താഴെയുള്ളവര്‍ക്കും 60 വയസ്സിന് മുകളിലുള്ളവര്‍ക്കും പ്രവേശനം ഉണ്ടാകില്ലെന്ന് പ്രത്യേക നിര്‍ദേശം നല്കുന്നു.
രാവിലെ ആറ് മണിക്ക് മുന്‍പും വൈകീട്ട് 6.30 നും ഏഴ് മണിക്ക് ഇടയിലും ദര്‍ശനത്തിന് അനുമതിയില്ല. മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും നിര്‍ദേശമുണ്ട്. നേരത്തെ ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിന് അനുമതി നല്‍കിയിരുന്നെങ്കിലും വലിയ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ ദേവസ്വംബോര്‍ഡ് ഇത് വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.
Discussion about this post