ആലപ്പുഴ: കനത്തമഴയെ തുടര്‍ന്ന് ആലപ്പുഴയില്‍ വീണ്ടും മടവീഴ്ച. ചുങ്കം കരുവേലി പാടശേഖരത്തിലാണ് മട വീണത്. സിഎസ്ഐ പള്ളി തകര്‍ന്നു. 150 വര്‍ഷം പഴക്കമുള്ള ചാപ്പലാണ് തകര്‍ന്ന് വീണത്.
ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. രണ്ട് പാടശേഖരങ്ങള്‍ക്ക് നടുവിലായിട്ടാണ് സെന്റ് പോള്‍സ് സിഎസ്ഐ പള്ളി സ്ഥിതി ചെയ്യുന്നത്. മട വീഴ്ചയെ തുടര്‍ന്ന് ആദ്യം വെള്ളം പള്ളിക്കകത്ത് കയറി. പിന്നാലെ പള്ളി തകര്‍ന്നു വീഴുകയായിരുന്നു.
മടവീഴ്ചയെ തുടര്‍ന്ന് പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാണ്. അതേസമയം പ്രദേശത്ത് മടവീഴ്ചയുണ്ടാകുമെന്ന് ജാഗ്രതാ നിര്‍ദേശമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് നിരവധി പേരെയാണ് ഇതിനോടകം മാറ്റിത്താമസിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും മടവീഴ്ചയുണ്ടായിരുന്നു.
Discussion about this post