കരിപ്പൂര്‍: മലപ്പുറം കളക്ടര്‍ കെ ഗോപാലാകൃഷ്ണന് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. കളക്ടര്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ഓഗസ്റ്റ് ഏഴിന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്ന വിമാനാപകടത്തില്‍ ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തനങ്ങളിലും മറ്റും പങ്കെടുക്കേണ്ടി വനന്ന സാഹചര്യത്തിലാണ് താന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചതെന്ന് കളക്ടര്‍ അറിയിച്ചു.
അതേസമയം, ജില്ലാ കളക്ടറുടെ ചുമതലകള്‍ 24 മണിക്കൂറും ക്വാറന്റൈനില്‍ നിന്നുകൊണ്ടുതന്നെ നിര്‍വ്വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിനു പുറമെ, രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത എല്ലാവരും ക്വാറന്റൈനില്‍ കഴിയണമെന്നും ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
Discussion about this post