കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിനും സന്ദീപ് നായർക്കും ജാമ്യമില്ല. കൊച്ചി എൻഐഎ കോടതി ഇരുവരുടേയും ജാമ്യാപേക്ഷ തള്ളിയത്. കേസ് ഡയറിയുടേയും തെളിവുകളുടേയും അടിസ്ഥാനത്തിലാണ് ജാമ്യം നിഷേധിച്ചത്. സ്വപ്ന സ്വർണ്ണക്കടത്തിൽ പങ്കാളിയാണെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി പറഞ്ഞു. കേസ് ഡയറിയും മറ്റു തെളിവുകളും പരിശോധിച്ചാണ് തീരുമാനം.
കേസിൽ യുഎപിഎ നിലനിൽക്കും. കാർഗോ വിട്ടുകിട്ടാൻ സ്വപ്ന ഇടപെട്ടതിന് തെളിവുണ്ടെന്നും കോടതി പറഞ്ഞു. സ്വർണ്ണക്കടത്തിൽ പങ്കാളിയെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
വൻ സ്വാധീനങ്ങളുള്ള പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് കേസിനെ ദുർബലമാക്കുമെന്ന വാദമാണ് എൻഐഎ ഉന്നയിച്ചത്.
Discussion about this post