കൊച്ചി: കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്ത് പലയിടങ്ങളിലായി വന്‍ നാശനഷ്ടം. അതിശക്തമായ മഴയില്‍ കൊച്ചിയില്‍ വീട് ഇടിഞ്ഞുവീണു. കരിത്തല റോഡിലാണ് സംഭവം. ആള്‍ത്താമസമില്ലാത്ത വീടാണ് തകര്‍ന്നത്, ആര്‍ക്കും പരുക്കില്ല.
വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം നടന്നത്. സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോര്‍സ് സംഘം സ്ഥലത്തെത്തി. കാലപ്പഴക്കം മൂലമാണ് കെട്ടിടം തകര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. കാലവര്‍ഷം തുടങ്ങിയത് മുതല്‍ ജില്ലയില്‍ വിവിധയിടങ്ങളിലായി ആറ് വീടുകള്‍ തകര്‍ന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്നലെ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് ഇന്നും കേരളത്തില്‍ കനത്ത മഴക്ക് കാരണമാകുന്നത്. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് തുടരും. തീരദേശവാസികള്‍ക്ക് ജാഗ്രതപാലിക്കണമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
Discussion about this post