തൃശ്ശൂര്‍: കരിപ്പൂരില്‍ വിമാനം അപകടത്തില്‍ പെട്ടപ്പോള്‍ ആദ്യം ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത് പ്രദേശവാസികളായിരുന്നു. പോലീസും അഗ്നിശമന സേനയുമൊക്കെ എത്തുന്നതിനു മുന്‍പ് അപകടത്തില്‍ പെട്ട് കിടന്നവരെ രക്ഷപെടുത്തി ആശുപത്രിയില്‍ എത്തിച്ചതും പ്രദേശവാസികളായിരുന്നു. മരണ സംഖ്യ കുറയാന്‍ സഹായകമായത് അവരുടെ കൃത്യമായ ഇടപെടല്‍ ആയിരുന്നു.
കൂടാതെ അപകടത്തില്‍ പെട്ടവര്‍ക്ക് രക്തം നല്‍കാനായി അര്‍ദ്ധരാത്രിയിലും രക്ത ബാങ്കുകള്‍ക്ക് മുന്നില്‍ വലിയ നിര തന്നെയായിരുന്നു സജ്ജമായി നിന്നത്. രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാരെ നിരവധി പേരാണ് അഭിനന്ദിച്ച് രംഗത്ത് വന്നത്. കേരള പോലീസും ഇവരെ ആദരിച്ചിരുന്നു. ഈ ചിത്രം പങ്കുവെച്ച് രംഗത്ത് വന്നിരിക്കുകയാണ് നടന് സണ്ണി വെയ്ന്‍.
‘കരിപ്പൂരിലെ രക്ഷാപ്രവര്‍ത്തകരെ കേരളാ പോലീസ് അവരുടെ ക്വാറന്റീന് കേന്ദ്രങ്ങളില്‍ പോയി സല്യൂട്ട് ചെയ്ത് ആദരിക്കുന്നു…’ എന്ന കുറിപ്പോടെയാണ് സോഷ്യല്‍ മീഡിയിയില്‍ സണ്ണി വെയ്ന്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്.
വിമാനത്തില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ രക്ഷാപ്രവര്‍ത്തകരോട് ക്വാറന്റീനില്‍ പോകാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശവും നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് അവര്‍ ക്വാറന്റൈനില്‍ കഴിയുന്നത്. വെള്ളിയാഴ്ച രാത്രി 7.40ന് നടന്ന വിമാനാപകടത്തില്‍ 18 പേര് മരണമടഞ്ഞിരുന്നു. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബൈയില്‍ നിന്നെത്തിയ വിമാനമാണ് അപകടത്തില്‍ പെട്ടത്. 184 യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്.
Discussion about this post