പത്തനംതിട്ട: പത്തനംതിട്ടയില്‍ വെള്ളപ്പൊക്കം കാണാന്‍ എത്തിയ ആളെ പുഴയില്‍ വീണു കാണാതായി. അഴൂര്‍ അമ്മിണിമുക്ക് മാലേത്ത് വീട്ടില്‍ രാജന് പിള്ള (62) ആണ് ഒഴുക്കില്‍ പെട്ടത്. കൊടുന്തറയില്‍ അച്ചന്‍കോവിലാറിന്റെ തീരം ഇടിഞ്ഞാണ് ഇയാളെ കാണാതായത്.
ഉച്ചയ്ക്ക് ഒന്നരയോടെ വെള്ളപ്പൊക്കം കാണാനെത്തിയപ്പോഴായിരുന്നു അപകടം.തിരച്ചിലിനായി അഗ്നിശമന സേനയെത്തിയെങ്കിലും ഒഴുക്കു കൂടുതലായതിനാല്‍ മടങ്ങി.
അതിനിടെ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് പമ്പ ഡാം തുറന്നു. രണ്ട് ഷട്ടറുകള്‍ രണ്ടടി വീതമാണ് ഉയര്‍ത്തിയത്. ബാക്കി നാലെണ്ണം കൂടി ഉടന്‍ ഉയര്‍ത്തും. അതേസമയം ആശങ്ക പെടേണ്ട സാഹചര്യമില്ലെന്ന് കളക്ടര്‍ പിബി നൂഹ് അറിയിച്ചു.
Discussion about this post