തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ട്രോളി കോണ്‍ഗ്രസ് നേതാവും എംപിയുമായി ശശി തരൂര്‍. ഫേസ്ബുക്കിലൂടെയാണ് ശശി തരൂര്‍ മോഡിയെ പരിഹസിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ചെവിക്ക് പിടിച്ച് സ്കൂളിലേയ്ക്ക് കൊണ്ടു പോകുന്ന വൈറല്‍ ചിത്രം പങ്കുവെച്ചാണ് ട്രോളി രംഗത്ത് വന്നത്. സംഭവം ഇതിനോടകം വൈറലായി കഴിഞ്ഞു.
ആഗസ്റ്റ് അഞ്ചിന് രാമക്ഷേത്ര നിര്‍മാണത്തിന് തറക്കല്ലിടുന്നതുമായി ബന്ധപ്പെട്ട് നിരവധി ട്രോള്‍ പോസ്റ്ററുകള്‍ ഇറങ്ങിയിരുന്നു. കുട്ടിയെ കൈ പിടിച്ച് സ്കൂളിലേക്ക് കൊണ്ട് പോകുന്ന അംബേദ്കറും ശ്രീരാമനെ കൈപിടിച്ച് ക്ഷേത്രത്തിലേക്ക് കൊണ്ട് പോകുന്ന മോഡിയുമായിരുന്നു അതില്‍ പ്രധാനമായും ശ്രദ്ധിക്കപ്പെട്ടതും ആളുകള്‍ പങ്കുവെച്ചതുമായ പോസ്റ്റര്‍. ഇതിന് സമാനമായി ശ്രീരാമന് മോഡിയെ ചെവി പിടിച്ച് സ്കൂളിലേക്ക് കൊണ്ട് പോകുന്ന ചിത്രം എംപി ശശി തരൂരും പങ്കുവെച്ചത്.
Discussion about this post