ഇടുക്കി: രാജമലയിലെ ദുരന്തത്തില്‍ സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത് ആദ്യഘട്ടത്തിലുള്ള ധനസഹായമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കുമ്പോഴും, ദുരന്തത്തിലും രാഷ്ട്രീയം കളിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. രാജമലയില്‍ മരിച്ചവരുടെ പ്രഖ്യാപിച്ച സഹായ ധനത്തെ ചൊല്ലിയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയം കളിക്കുന്നത്.
”കരിപ്പൂരിലുള്ളവര്‍ക്ക് പത്ത് ലക്ഷം പ്രഖ്യാപിച്ചെങ്കില്‍, രാജമലയിലുള്ളവര്‍ക്കും പത്ത് ലക്ഷം തന്നെ സഹായധനം നല്‍കണം എന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. ഇടുക്കിയിലെ പാവപ്പെട്ട തമിഴ് തോട്ടം തൊഴിലാളികളോട് സര്‍ക്കാരിന് വേര്‍തിരിവെന്ന് ഡീന്‍ കുര്യാക്കോസ് എംപിയും പറഞ്ഞു. ആദ്യഘട്ട ധനസഹായമാണ് പ്രഖ്യാപിച്ചതെന്നും, രാജമലയിലുള്ളവരുടെ വാസസ്ഥലവും ജീവനോപാധിയും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും എന്ന് മുഖ്യമന്ത്രി വ്യക്തമാക്കുമ്പോഴാണ് ജനങ്ങള്‍ക്ക് ഇടയില്‍ തെറ്റിദ്ധാരണ പരത്തി മരണം വെച്ചുള്ള പ്രതിപക്ഷത്തിന്റെ രാഷ്ട്രീയക്കളി.
രാജമലയിലെ ദുരന്തത്തില്‍ നമ്മള് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത് ആദ്യഘട്ടത്തിലുള്ള ധനസഹായമാണ്. അവരുടെ വാസസ്ഥലം, ജീവനോപാധി ഇതെല്ലാം ഉറപ്പു വരുത്തേണ്ടതുണ്ട്. ഇപ്പോഴത്തെ രക്ഷാപ്രവര്‍ത്തനം കഴിഞ്ഞ് അത്തരം കാര്യങ്ങളിലേക്ക് കടക്കും. അവരെ സംരക്ഷിക്കും, അവിടെ ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ട ജനതയെ ചേര്‍ത്തു പിടിക്കേണ്ട വലിയ ഉത്തരവാദിത്തം സര്‍ക്കാരിന് മുന്നിലുണ്ട് എന്നായിരുന്നു മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയത്.
Discussion about this post