കോട്ടയം: കോട്ടയത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ ടാക്സി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. കൊച്ചി എയര്‍പോര്‍ട്ട് ടാക്സി ഡ്രൈവറും അങ്കമാലി സ്വദേശിയുമായ ജസ്റ്റിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
യാത്രക്കാരനെ കോട്ടയത്തെ വീട്ടിലിറക്കി തിരികെ വരുമ്പോഴായിരുന്നു ജസ്റ്റിന്റെ കാര്‍ ഒഴുക്കില്‍പ്പെട്ടത്. കാര്‍ കരക്കെത്തിക്കാനുള്ള ശ്രമത്തിനിടയിലാണ് ജസ്റ്റിന് കാറിനുള്ളില്‍ പെട്ടത്. നാട്ടുകാരെ സഹായത്തിന് വിളിച്ച് ക്രെയിന്‍ ഏര്‍പ്പാടാക്കിയ ശേഷം കാറില്‍ ഹാന്‍ഡ് ബ്രെയ്ക്ക് മാറ്റാനായി കയറിയതായിരുന്നു. അതിനിടയില്‍ കാറില്‍ വെള്ളം കയറുകയും വെള്ളക്കെട്ടിലേക്ക് ഒഴുകി പോവുകയുമായിരുന്നു.
അതേസമയം മീനച്ചിലാര്‍, മണിമലയാര്‍, കൊടൂരാര്‍ എന്നീ പുഴകള്‍ കരകവിഞ്ഞൊഴുകുകയാണ്. മൂവാറ്റുപുഴയാര്‍ കര കവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് വൈക്കം താലൂക്കില്‍ നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. എംസി റോഡില്‍ ഉള്‍പ്പെടെ ഏഴ് പ്രധാന റോഡുകളില്‍ ഗതാഗതം തടസപ്പെട്ടു.
Discussion about this post