ദുബായ്: കേരളത്തിലെ മഴക്കെടുതി, വിമാനാപകട ദുരന്തങ്ങളില്‍ അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപ സര്‍വ്വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് അനുശോചനം അറിയിച്ചു. ഇന്ത്യന്‍ ജനതയോട് ഹൃദയം നിറഞ്ഞ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ട്വിറ്ററിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്. ഈ ദുരിതകാലത്ത് യു.എ.ഇയുടെ പ്രാര്‍ത്ഥന എപ്പോഴുമുണ്ടാകുമെന്നും പരിക്കേറ്റവര്‍ക്ക് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാന്‍ സാധിക്കട്ടെയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
അറബി, ഇംഗ്ലീഷ് ഭാഷകള്‍ക്ക് പുറമെ ഇന്ത്യന്‍ ഭാഷകളിലും ശൈഖ് മുഹമ്മദ് അനുശോചന സന്ദേശം ട്വീറ്റ് ചെയ്തിട്ടുണ്ട്. കേരളം മുമ്പ് പ്രളയക്കെടുതി നേരിട്ടപ്പോഴും യു.എ.ഇയുടെ സഹായമുണ്ടായിരുന്നു. ഇന്ത്യയുടെ ഏറ്റവും മികച്ച അന്താരാഷ്ട്ര പങ്കാളിയാണ് യു.എ.ഇ.
കരിപ്പൂരിലുണ്ടായ വിമാനാപകടത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രമുഖരടക്കം നിരവധി പേരാണ് രംഗത്തെത്തിയത്. അപകടത്തില്‍ 18 പേര്‍ക്കാണ് ജീവന് നഷ്ടമായത്. നൂറിലധികം പേര് പരിക്കേറ്റ് വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.
Discussion about this post