പത്തനംതിട്ട: പത്തനംതിട്ടയില്‍ ജില്ലയില്‍ കനത്ത മഴ തുടരുന്നു. മഴ തുടരുന്ന സാഹചര്യത്തില്‍ പമ്പാ ഡാമിന്റെ ജലനിരപ്പ് ഉയരുകയാണ്. ഡാമില്‍ നിലവില്‍ 983 മീറ്റര്‍ ഉയരത്തിലാണ് വെള്ളമുള്ളത്. ഇത് 983.50 മീറ്ററിലെത്തിയാല്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കും. രാത്രിയില്‍ അലേര്‍ട്ട് പ്രഖ്യാപിക്കുമെന്നാണ് വിവരം. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.
വെള്ളപ്പൊക്ക സാധ്യത മുന്നില്‍ കണ്ട് കൊല്ലത്ത് നിന്ന് മത്സ്യത്തൊഴിലാളികള്‍ പത്തനംതിട്ടയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പത്ത് വള്ളവും 20 തൊഴിലാളികളുമാണ് പത്തനംതിട്ടയിലേക്ക് പോയിട്ടുള്ളത്. പമ്പ ഡാം തുറക്കാന്‍ സാധ്യതയുണ്ട്. പത്തനംതിട്ടയില്‍ 51 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post