തിരുവനന്തപുരം: രാജമലയില്‍ പോകാതെ കരിപ്പൂരില്‍ പോയത് ശരിയായില്ല, എന്ന പ്രചരണവും ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രക്ഷാപ്രവര്‍ത്തനം അതീവ ഗൗരവമായി നടത്തേണ്ടതാണ്. രാജമലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് അവിടെ പോകാതിരുന്നത്. കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി. ചികിത്സയില്‍ കഴിയുന്നവര്‍ക്കുവേണ്ടി എന്തുചെയ്യാന്‍ കഴിയുമെന്ന് മനസിലാക്കാനാണ് കോഴിക്കോട്ടേക്ക് പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
രാജമലയിലെ ദുരന്തത്തില്‍ നമ്മള് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത് ആദ്യഘട്ടത്തിലുള്ള ധനസഹായമാണ്. അവിടെ ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ട ജനതയെ ചേര്‍ത്തു പിടിക്കേണ്ട വലിയ ഉത്തരവാദിത്തം സര്‍ക്കാരിന് മുന്നിലുണ്ട്. അവരുടെ വാസസ്ഥലം, ജീവനോപാധി ഇതെല്ലാം ഉറപ്പു വരുത്തേണ്ട സാഹചര്യം നമുക്ക് മുന്നിലുണ്ട്. ഇപ്പോഴത്തെ രക്ഷാപ്രവര്‍ത്തനം കഴിഞ്ഞ് അത്തരം കാര്യങ്ങളിലേക്ക് കടക്കും. അവരെ സംരക്ഷിക്കും എന്ന് മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post