തിരുവനന്തപുരം: സംസ്ഥാനത്തിന് നേരിയ ആശ്വാസമായി കൊവിഡ് രോഗമുക്തി. ഏറ്റവും ഉയര്‍ന്ന കൊവിഡ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്ത ദിവസമാണ് ഇന്ന്. ഇന്ന് 1715 പേര് രോഗമുക്തി നേടി. തിരുവനന്തപുരത്താണ് ഏറ്റവും അധികം ആളുകള്‍ രോഗമുക്തി നേടിയത്. 777 പേരാണ് ജില്ലയില്‍ രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 20,866 ആയി.
തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 777 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 165 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 110 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 100 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 91 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 78 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 72 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 62 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 60 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 55 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 47 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 46 പേരുടെയും, കാസറഗോഡ് ജില്ലയില്‍ നിന്നുള്ള 33 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 19 പേരുടെയും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. ഇതോടെ 12,109 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
അതേസമയം സംസ്ഥാനത്ത് ഇന്ന് 1,420 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 108 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 468 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 152 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 135 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 99 പേര്‍ക്കും, എറണാകുളം ജില്ലയിലെ 92 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 67 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 51 പേര്‍ക്കും, കൊല്ലം ജില്ലയിലെ 37 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 26 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 25 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 23 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 21 പേര്‍ക്കും, കോട്ടയം ജില്ലയിലെ 12 പേര്‍ക്കും, വയനാട് ജില്ലയിലെ 8 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 9, തിരുവനന്തപുരം ജില്ലയിലെ 7, കാസര്‍ഗോഡ് ജില്ലയിലെ 4, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ 3 വീതവും, എറണാകുളം ജില്ലയിലെ 2, പത്തനംതിട്ട, മലപ്പുറം ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍ ജില്ലയിലെ 3 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 2 ഡി.എസ്.സി. ജീവനക്കാര്‍ക്കും എറണാകുളം ജില്ലയിലെ ഒരു ഐഎന്‍എച്ച്എസ് ജീവനക്കാരനും രോഗം ബാധിച്ചു.
ആഗസ്റ്റ് 3ന് മരണമടഞ്ഞ കാസര്‍ഗോഡ് ഉപ്പള സ്വദേശി വിനോദ്കുമാര്‍ (41), ആഗസ്റ്റ് 4ന് മരണമടഞ്ഞ കോഴിക്കോട് വെള്ളികുളങ്ങര സ്വദേശിനി സുലേഖ (63), ആഗസ്റ്റ് 5ന് മരണമടഞ്ഞ കൊല്ലം സ്വദേശി ചെല്ലപ്പന് (60), ആഗസ്റ്റ് 6ന് മരണമടഞ്ഞ എറണാകുളം ചേര്‍ത്തല സ്വദേശി പുരുഷോത്തമന് (84) എന്നിവരുടെ പരിശോധനാഫലം കൊവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 106 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,48,241 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
Discussion about this post