മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളി; ഒടുവില്‍ രഹ്ന ഫാത്തിമ കീഴടങ്ങി, അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി: മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയതിനു പിന്നാലെ ആക്ടിവിസ്‌റഅറ് രഹ്ന ഫാത്തിമ പോലീസില്‍ കീഴടങ്ങി. രഹ്നയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. സ്വന്തം ശരീരത്തില്‍ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് രഹ്നയ്‌ക്കെതിരെ പോലീസ് കേസെടുത്തത്.

പോക്സോ നിയമത്തിലെ 13,14,15 വകുപ്പുകള്‍ പ്രകാരവും, ഐ ടി ആക്ടിലെ 67 ബി (ഡി), ബാലനീതി നിയമത്തിലെ 75ാം വകുപ്പ് പ്രകാരവും ആണ് രഹ്ന ഫാത്തിമയ്ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തേവര സൗത്ത് സ്റ്റേഷന്‍ സിഐക്ക് മുന്നിലാണ് രഹ്ന കീഴടങ്ങിയത്. കൊവിഡ് പരിശോധനക്ക് ശേഷം വീഡിയോ കോണ്‍ഫറന്‍സിങിലൂടെ രഹ്നയെ കോടതിക്ക് മുന്നില്‍ ഹാജരാക്കുമെന്ന് തേവര സിഐ അനീഷ് അറിയിച്ചു. ശനിയാഴ്ച വൈകുന്നേരം നാലരയോടെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായത്.

അന്വേഷണത്തോടും നിയമ നടപടികളോടും പൂര്‍ണമായും സഹകരിക്കുമെന്ന് രഹ്ന ഫാത്തിമ ഫേസ്ബുക്കില്‍ കുറിച്ചു. സാമൂഹിക മാറ്റത്തിനും, ലിംഗ സമത്വത്തിനും, സ്ത്രീ ശരീരത്തെ അമിത ലൈംഗികവത്കരിക്കുന്നതിന് എതിരെയും പോരാടാന്‍ സപ്പോര്‍ട്ട് ചെയ്ത എല്ലാവരോടും സ്‌നേഹം
നമ്മള്‍ ആയിരുന്നു ശരിയെന്നു കാലം തെളിയിക്കട്ടെയെന്നും രഹ്ന ഫാത്തിമ പ്രതികരിച്ചു.

Exit mobile version