മഴ കനത്തു; കാസര്‍കോട് തേജസ്വിനി പുഴ കരകവിഞ്ഞൊഴുകുന്നു, താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി, ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

കാസര്‍കോട്: മഴ കനത്തതോടെ കാസര്‍കോട് തേജസ്വിനി പുഴ കരകവിഞ്ഞൊഴുകുകയാണ്. കയ്യൂര്‍, കരിന്തളം, ചെറുവത്തൂര്‍ പഞ്ചായത്തുകളിലും നീലേശ്വരം നഗരസഭയിലുമായി പുഴയുടെ ഇരുകരകളിലുമുള്ള താഴ്ന്ന പ്രദേശങ്ങള്‍ ഇതിനോടകം വെള്ളത്തിനടിയിലായി.

ഇരുന്നൂറോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കുമായി മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. ഇതിനോടകം ആറ് ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. കൂടുതല്‍ സ്ഥലങ്ങളില്‍ വെള്ളം ഉയരുകയാണ്. കൊട്ടോടി പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് കൊട്ടോടി ടൗണ്‍ മുഴുവന്‍ വെള്ളത്തിനടിയിലായിരിക്കുകയാണ്. ഇവിടേക്കുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്.

പനത്തടി പഞ്ചായത്തിലെ തുമ്പോടിയില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് ഒരു കുടുംബത്തെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. ഭീമനടി കൊന്നക്കാട് മണ്ണിടിച്ചിലിനെത്തുടര്‍ന്ന് മൂത്താടി കോളനിയിലെ അഞ്ച് കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിച്ചു.

Exit mobile version