കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തിനിടെ കാണാതായെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ട മലപ്പുറം സ്വദേശി ഹംസയെ കണ്ടെത്തി. ഇയാളെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ നിന്നാണ് കണ്ടെത്തിയത്. ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാണ്.
ആശുപത്രി അധികൃതര്‍ക്ക് വ്യക്തമായി ഇദ്ദേഹത്തിന്റെ പേര് ചോദിച്ചറിയാന്‍ കഴിയാതിരുന്നതിനാല്‍ ഇദ്ദേഹത്തിന്റെ പേര് ആശുപത്രി പുറത്തിറക്കിയ പട്ടികയിലുണ്ടായിരുന്നില്ല. അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചപ്പോള്‍ ബോധമുണ്ടായിരുന്നില്ല. ആംബുലന്‍സില്‍ കൊണ്ടുവന്നയാള്‍ ചോദിച്ച് പറഞ്ഞ പേരാണ് പല ആശുപത്രികളും രേഖപ്പെടുത്തിയത്. സിറാജ് എന്നാണ് ആശുപത്രി അധികൃതര്‍ രേഖപ്പെടുത്തിയിരുന്നത്. ഇതാണ് ആളെ തിരിച്ചറിയാതെ പോയത്.
നേരത്തെ ഹംസയെക്കുറിച്ച് വിവരമില്ലെന്ന് കാണിച്ച് സഹോദരന്റെ മകന് പരാതിപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് ബന്ധുക്കള്‍ മലപ്പുറം ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. അപകടത്തില്‍പ്പെട്ട വിമാനത്തിലെ യാത്രക്കാരുടെ പട്ടികയില്‍ ഹംസയുടെ പേരുണ്ടായിരുന്നുവെന്നും എന്നാല്‍ പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രികളില്‍ തിരഞ്ഞുവെങ്കിലും കണ്ടെത്താനായില്ലെന്നായിരുന്നു ബന്ധുക്കളുടെ പരാതി.
Discussion about this post