മലപ്പുറം: കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ പൈലറ്റ് ദീപക് വസന്ത് സാഠെയെ അനുസ്മരിച്ച് നടൻ പൃഥ്വിരാജ്. തനിക്ക് വ്യക്തിപരമായി അറിയാവുന്ന ഒരാളായിരുന്നു ഡിവി സാഠെയെന്നതിൽ അഭിമാനമെന്നാണ് പൃഥ്വിരാജ് സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചത്.
‘റെസ്റ്റ് ഇൻ പീസ് വിങ് കമാൻഡർ(റിട്ട.)സാഠെ. അദ്ദേഹത്തെ വ്യക്തിപരമായി അറിയുമെന്നതിൽ അഭിമാനം. നമ്മുടെ സംസാരങ്ങൾ എന്നുമോർക്കും സാർ’ പൃഥ്വിരാജ് കുറിച്ചു. ഇതോടൊപ്പം അപകടത്തിൽ മരിച്ചവർക്ക് അനുശോചനവും പൃഥ്വിരാജ് രേഖപ്പെടുത്തി.
കനത്തെ മഴയെതുടർന്ന് ലാൻഡിങ്ങിന് ശ്രമിക്കവേയാണ് ദുബായിൽ നിന്ന് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി സമീപത്തെ റോഡിലേക്ക് പതിച്ച് അപകടത്തിൽ പെട്ടത്. വിമാനം മൂന്നായി പിളർന്നിരുന്നു. വിമാനാപകടത്തിൽ രണ്ട് പൈലറ്റുമാരടക്കം 19 പേരാണ് മരിച്ചത്. 190 യാത്രക്കാരുണ്ടായിരുന്നു. ഒട്ടേറെപ്പേർക്ക് ഗുരുതര പരിക്കേറ്റു.
Discussion about this post