കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സംഭവിച്ച വിമാനാപകടം കേരളക്കരയെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. 19 പേര്‍ക്ക് ജീവന് നഷ്ടമായി. നിരവധിപേര്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. അപകടവിവരമറിഞ്ഞ് ഓടിയെത്തി രക്ഷപ്രവര്‍ത്തനം നടത്തിയ നാട്ടുകാരാണ് മരണസംഖ്യ ഉയരാതെ കാത്തത്.
കോവിഡിനെയും പേമാരിയെയും അവഗണിച്ചെത്തിയ കുറെ നല്ല മനുഷ്യരായിരുന്നു ആശ്വാസമായത്. രോഗം വരുമെന്ന പേടിയില്ലാതെ മനുഷ്യ ജീവനുകളെ കോരിയെടുത്ത മലപ്പുറത്തെ നല്ല മനുഷ്യര്‍. സോഷ്യല്‍ മീഡിയ ആകെ ഒരിക്കല്‍ കൂടി മലപ്പുറത്തിന് വേണ്ടി കയ്യടിക്കുകയാണ്. സമൂഹമാകെ മലപ്പുറത്തിന്റെ നല്ല മനസിനെ പ്രകീര്‍ത്തിക്കുകയാണ്.
കോരിച്ചൊരിയുന്ന പേമാരിയിലും മഹാവ്യാധിയുടെ ആശങ്കയിലും രണ്ടിനെയും അവഗണിച്ച് സഹജീവികള്‍ക്ക് വേണ്ടിയിറങ്ങിയവര് മഹത്തായ സന്ദേശമാണ് നല്‍കുന്നതെന്ന് പറയുകയാണ് സംവിധായകന് എം.എ നിഷാദ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സഹോദരങ്ങള്‍ക്ക് ആദരാഞ്ജലികള്‍ ! പ്രിയ പൈലറ്റ്,വസന്ത് സാഠേ,ജൂനിയര്‍ പൈലറ്റ്,അഖിലേഷ് കുമാര്‍, കണ്ണീരോടെ വിട, ഇതെഴുതുമ്പോളും,ജീവന് രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണ് ആ നാട്ടിലെ ജനങ്ങള്‍, ആശുപത്രിയില്‍,രക്തം നല്കാന് വരി വരിയായി നില്‍ക്കുകയാണ് അവര്‍. മനുഷ്യര്‍. നമ്മുക്കവരെ ആവേശത്തോടെ വിളിക്കാം. അവര്‍ ലപ്പുറത്തെ സഹോദരങ്ങള്‍ എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
എം.എ നിഷാദിന്റെ കുറിപ്പ്
മരവിപ്പ്…. വല്ലാത്തൊരു ദിനമായിരുന്നു ഇന്നലെ.. കറുത്ത ദിനം…വല്ലാത്തൊരു മരവിപ്പ്…. എഴുതാന്‍ കഴിയുന്നില്ല…. ഉറ്റവരെയും ഉടയവരേയും നഷ്ടപ്പെട്ടവര്‍ രാജമലയിലും…കരിപ്പൂരും…
അതിനിടയില്‍,നാം കണ്ടു മനുഷ്യരെ…. കോരിച്ചൊരിയുന്ന പേമാരിയിലും മഹാവ്യാധിയുടെ ആശങ്കയിലും…രണ്ടിനേയും അവഗണിച്ച് സഹജീവികള്‍ക്ക് വേണ്ടി….അവര്‍….മനുഷ്യര്‍…. മലപ്പുറത്തും,രാജമലയിലുമുളളവര്‍ നല്‍കുന്നത് ഒരു മഹത്തായ സന്ദേശമാണ് മനുഷ്യത്വത്തിന്റെ സന്ദേശം…. കേരളം,അതി ജീവിക്കുന്ന ജനതയാണ്… എല്ലാതരം,പ്രകൃതി ദുരന്തങ്ങളേയും… മഹാമാരികള്‍,പകര്‍ത്തുന്ന വൈറസ്സുകളേയും… വിഷം തുപ്പുന്ന വര്‍ഗ്ഗീയ കോമരങ്ങളേയും.. കേരളത്തിന്റെ മക്കള്‍ അതിജീവിക്കും…രണ്ട് ദുരന്തങ്ങളിലും ജീവന് നഷ്ടപ്പെട്ട..
സഹോദരങ്ങള്‍ക്ക് ആദരാഞ്ജലികള്‍ ! പ്രിയ പൈലറ്റ്,വസന്ത് സാഠേ,ജൂനിയര്‍ പൈലറ്റ്,അഖിലേഷ് കുമാര്‍…കണ്ണീരോടെ വിട…. ഇതെഴുതുമ്പോളും,ജീവന് രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണ് ആ നാട്ടിലെ ജനങ്ങള്‍… ആശുപത്രിയില്‍,രക്തം നല്കാന് വരി വരിയായി നില്‍ക്കുകയാണ് അവര്‍… മനുഷ്യര്‍….നമ്മുക്കവരെ ആവേശത്തോടെ വിളിക്കാം…അവര്‍…മലപ്പുറത്തെ സഹോദരങ്ങള്‍….
Discussion about this post