മുഖ്യമന്ത്രിയും ഗവർണറും കരിപ്പൂരിലേക്ക്; അനുഗമിച്ച് മന്ത്രിമാരും ഉദ്യോഗസ്ഥരും

Governor | Keral aNews

മലപ്പുറം: കരിപ്പൂർ വിമാന അപകടത്തിന്റെ പശ്ചാത്തലത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് കരിപ്പൂരിലെത്തും. മുഖ്യമന്ത്രിയെ മന്ത്രിമാരും ഉയർന്ന ഉദ്യോഗസ്ഥരും അനുഗമിക്കും.

സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ ഇപി ജയരാജൻ, കെകെ ശൈലജ, രാമചന്ദ്രൻ കടന്നപ്പള്ളി, എകെ ശശീന്ദ്രൻ, ടിപി രാമകൃഷ്ണൻ, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ തുടങ്ങിയവരാണ് കരിപ്പൂരിലെത്തുക. രാവിലെ 10 മണിയോടെ എയർ ഇന്ത്യ പ്രത്യേക വിമാനത്തിലാണ് കരിപ്പൂരിൽ എത്തുക.

അതേസമയം, കരിപ്പൂർ വിമാനത്താവളത്തിലേക്ക് എയർ ഇന്ത്യ എക്‌സപ്രസിന്റെ മൂന്ന് വിമാനങ്ങൾ ഇന്ന് സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഇതിൽ ആദ്യത്തേത് പുലർച്ചെ രണ്ടിന് ഡൽഹിയിൽ നിന്ന് കോഴിക്കോടേക്ക് തിരിച്ചു. ഡിജിസിഎ, വ്യോമയാന മന്ത്രാലയം അധികൃതർ, എയർ ഇന്ത്യ എക്‌സ്പ്രസ് സിഇഒ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരെയും വഹിച്ചുള്ള വിമാനം കരിപ്പൂരിലെത്തിയിട്ടുണ്ട്.

Exit mobile version