തൃശ്ശൂര്‍: സംസ്ഥാനത്ത് കൊവിഡ് ഭീതി നിലനില്‍ക്കേ പ്രളയ പേടിയിലാണ് കേരളം. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ കനത്ത മഴയാണ് പെയ്യുന്നത്. വിവിധ ഇടങ്ങളില്‍ ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി. വയനാട് മേപ്പാടിയില്‍ ഉരുള്‍ പൊട്ടലും ഇടുക്കി രാജമലയില്‍ മണ്ണിടിച്ചിലും ഉണ്ടായി. രാജമലയിലുണ്ടായ ദുരന്തത്തില്‍ 15 പേരാണ് മരിച്ചത്. 80 പേരോളം താമസിച്ച ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് അപകടം ഉണ്ടാവുകയായിരുന്നു. ബാക്കിയുള്ളവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.
സംസ്ഥാനം വീണ്ടുമൊരു ദുരിതം നേരിടുന്നതിന് ഇടയില്‍ കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കേരളത്തില്‍ വീണ്ടും പ്രളയം വന്നാല്‍ യുഡിഎഫിന് ഭരണം കിട്ടുമെന്ന തരത്തില്‍ തിരുവഞ്ചൂര്‍ പറയുന്ന വീഡിയോയാണ് വൈറല്‍ ആകുന്നത്.
ഏഷ്യാനെറ്റ് സംഘടിപ്പിച്ച പോളില്‍, എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു. ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോണ്‍ഗ്രസിന്റെ മനസിലിരുപ്പ് തുറന്നുപറഞ്ഞത്. ദുരന്തത്തില്‍ പ്രതീക്ഷ വെച്ച് ഭരണം പിടിക്കാമെന്ന തിരുവഞ്ചൂരിന്റെ പ്രസ്താവന അന്നേ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു.
സംസ്ഥാനം ഇപ്പോള്‍ വീണ്ടും പ്രളയത്തിന് മുന്നില്‍ നില്‍ക്കുമ്പോള്‍ വീണ്ടും ചര്‍ച്ചയാവുകയാണ് തിരുവഞ്ചൂരിന്റെ ആ വീഡിയോ. ദുരന്തങ്ങളില്‍ പ്രതീക്ഷയര്‍പ്പിക്കുന്നവരാണോ കോണ്‍ഗ്രസുകാര്‍ എന്ന ചോദ്യം സൈബര്‍ അണികള്‍ തന്നെ നേതാക്കളോട് ചോദിച്ചു. ഭരണത്തുടര്‍ച്ചയ്ക്കായി ഇത്രയും വലിയ ദുരന്തം ആകരുത് എന്നായിരുന്നു പൊതുവായ പ്രതികരണം.
‘പതിനൊന്ന് മാസത്തിനുള്ളില്‍ ഇനി എന്തെല്ലാം വരാന്‍പോകുന്നു! ഈ മണ്‍സൂണ്‍ കാലത്ത് ഒരു പ്രളയം. അതിന് ശേഷം ഒരു വരള്‍ച്ച. സാമ്പത്തിക രംഗമാണെങ്കില്‍ തകര്‍ച്ചയില്‍. ഇങ്ങനെയായിരുന്നു തിരുവഞ്ചൂരിന്റെ പരാമര്‍ശം.’
Discussion about this post