മഴ കനത്തു; കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി, ചേര്‍ത്തലയിലും കാവാലത്തും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

ആലപ്പുഴ: മഴ കനത്തതോടെ കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിരിക്കുകയാണ്. കൈനക്കിരി, എടത്വ, രാമങ്കിരി തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിലെല്ലാം വെള്ളം കയറിയിരിക്കുകയാണ്. കനത്ത മഴയെ തുടര്‍ന്ന് എസി റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.

ആലപ്പുഴയില്‍ രാലിലെ മുതല്‍ ശക്തമായ കാറ്റും മഴയുമാണ്. രാവിലെ ഉണ്ടായ ശക്തമായ കാറ്റില്‍ വീടുകളുടെ മേല്‍ക്കൂര ഉള്‍പ്പടെ നിലം പതിച്ചിരുന്നു. ചേര്‍ത്തലയില്‍ മരം വീണ് വീട് തകര്‍ന്നു. കണ്ടമംഗലത്ത് ചിറയില്‍ രാജേഷിന്റെ വീടാണ് തകര്‍ന്നത്. അതേസമയം ചേര്‍ത്തലയിലും കാവാലത്തും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.

അതേസമയം വെള്ളം കയറിയതിനെ തുടര്‍ന്ന് ചെങ്ങന്നൂര്‍ നഗരസഭയിലെ മൂന്നു കുടുംബങ്ങളിലെ പതിനെട്ടോളം പേരെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. കീച്ചേരിമേല്‍ ജെബിഎസ് സ്‌കൂളിലേക്കാണ് ഇവരെ മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. താലൂക്കില്‍ ഇവിടെ മാത്രമാണ് ക്യാമ്പ് തുറന്നിട്ടുള്ളത്.

Exit mobile version