വയനാട്: ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്ന വയനാട്ടിലെ എട്ട് പഞ്ചായത്തിലെ ഹോം സ്റ്റേകള്‍, റിസോര്‍ട്ടുകള്‍, ഗസ്റ്റ് ഹൗസുകള്‍,ലോഡ്ജിഗ് ഹൗസ്, ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്സ് എന്നിവിടങ്ങളില്‍ താമസിക്കുന്നവരെ അടിയന്തരമായി മാറ്റണമെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
പടിഞ്ഞാറത്തറ, മേപ്പാടി, തവിഞ്ഞാല്‍, മൂപ്പെനാട്, തൊണ്ടര്‍നാട്, തിരുനെല്ലി, പൊഴുതന, വൈത്തിരി പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്ഹോം സ്റ്റേകള്‍, റിസോര്‍ട്ടുകള്‍, ഗസ്റ്റ് ഹൗസുകള്‍,ലോഡ്ജിഗ് ഹൗസ്, ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്സ് എന്നിവിടങ്ങളില്‍ താമസിക്കുന്നവരെ അടിയന്തരമായി മാറ്റണമെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരിക്കുന്നത്.
ആവശ്യമായ പക്ഷം തഹസില്‍ദാര്‍മാര്‍ താമസ സൗകര്യം ഒരുക്കണം. കലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപനം പിന്‍വലിക്കുന്നത് വരെ പുതിയ ബുക്കിങ് സ്വീകരിക്കാനും പാടില്ല. ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, പോലീസ് എന്നിവര്‍ ഇക്കാര്യം ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
അതേസമയം വയനാട് മേപ്പാടി പുഞ്ചിരിമട്ടത്ത് ഉണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് പാലങ്ങളും ആറ് വീടുകളും ഒരു റിസോര്‍ട്ടും തകര്‍ന്നു. ആളപായം ഒന്നുമില്ല. എല്ലാ സന്നാഹങ്ങളും സന്നദ്ധ പ്രവര്‍ത്തകരും സംഭവ സ്ഥലത്ത് എത്തി രക്ഷാ പ്രവര്‍ത്തനം നടത്തുന്നുണ്ട്.
Discussion about this post