പെരുമ്പിലാവ്: ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ഇടപെടലിനെ കുറിച്ച് ക്വാററ്റൈനില്‍ കഴിയുന്ന യുവാവ് എഴുതിയ കുറിപ്പ് വൈറലാകുന്നു. വിദേശത്തുനിന്നെത്തി ക്വാറന്റീനില്‍ കഴിയുന്ന ഷാനവാസ് എന്ന യുവാവാണ് യാതൊരു പ്രതിഫലവും മോഹിക്കാതെ തന്നെ സഹായിക്കാനായി എത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കോവിഡ് കാലത്തെ കരുതലിനെ കുറിച്ച് തുറന്നുപറഞ്ഞത്.
ഒരാവശ്യം വന്നപ്പോള്‍ ചേര്‍ത്തുപിടിച്ച കരുതലിന്റെ പേരാണ് ഡിവൈഎഫ്ഐ എന്ന് ഷാനവാസ് തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നു. ക്വാറന്റീനില്‍ കഴിയുന്ന വീട്ടിലെ വെള്ളത്തിന്റെ ഉപയോഗത്തിന് തടസമാകും വിധം മോട്ടോര്‍ പമ്പ് പ്രവര്‍ത്തന രഹിതമായെന്നും ഇലക്ട്രിക്ക് മേഖലയില്‍ ജോലി ചെയ്യുന്ന അറിയാവുന്ന പല ആളുകളെയും വിളിച്ചു എല്ലാവരും വരാനുള്ള ഒരു വിമുഖത കാണിച്ചുവെന്നും ഷാനവാസ് കുറിപ്പില്‍ പറയുന്നു.
അതിനിടെയാണ് സുഹൃത്ത് ഷുക്കൂര്‍ ഹരി പാതാകര എന്ന ഇലക്ട്രിക്ക് വര്‍ക്കുകള്‍ ചെയ്യുന്ന ഡിവൈഎഫ്ഐ അനുഭാവിയുമായി എത്തിയതെന്നും യാതൊരു പ്രതിഫലവും വാങ്ങാതെ നിറപുഞ്ചിരിയോടെ അയാള്‍ എല്ലാത്തിനും പരിഹാരം കണ്ടുവെന്നും യുവാവ് തന്റെ കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
ഡിവൈഎഫ്ഐ എന്ന പ്രസ്ഥാനത്തെ നന്ദിയോടെ ഓര്‍ക്കുന്നുവെന്നും ഷാനവാസ് പറഞ്ഞു. പെരുമ്പിലാവ് , കടവല്ലൂര്‍ , കരിക്കാട് മേഖലയിലെ പല ഡിവൈഎഫ്ഐ ഇടപെടലുകലുകളും ഇതിനോടകം വലിയ അഭിനന്ദനങള്‍ നേടിയിരുന്നു.
യുവാവിന്റെ കുറിപ്പ്
കഴിഞ്ഞ പതിനാലു ദിവസമായി ഞാന്‍ വിദേശത്ത് നിന്നും വന്നു ക്വാററ്റയിന് തുടരുകയാണ്. ഇന്ന് കാലത്തുമുതല്‍ വീട്ടിലെ വെള്ളത്തിന്റെ ഉപയോഗത്തിന് തടസമാകും വിധം മോട്ടോര്‍ പമ്പ് പ്രവര്‍ത്തന രഹിതമായത്. ഇലക്ട്രിക്ക് മേഖലയില്‍ ജോലി ചെയ്യുന്ന അറിയാവുന്ന പല ആളുകളെയും വിളിച്ചു എല്ലാവരും വരാനുള്ള ഒരു വിമുഖത കാണിച്ചു. മറിച്ചൊന്നും ആലോചിക്കാതെ പ്രിയ സുഹൃത്തും പ്രോഗ്രസ്സിവ് ക്ലബ് അംഗവുമായ ഷുക്കൂറിനെ വിളിച്ചറിയിച്ചു. അരമണിക്കൂര്‍ സമയമാണ് ഷുക്കൂര്‍ എന്നോട് ആവശ്യപെട്ടത്. ഇരുപത് മിനിറ്റിനുള്ളില്‍ ഇലക്ട്രിഷ്യനുമായി പറഞ്ഞത് പ്രകാരം വീടിനു മുന്നില്‍ എത്തി. ‘ഹരി പാതാകര ഇലക്ട്രിക്ക് വര്‍ക്കുകള്‍ ചെയ്യുന്ന ഡിവൈഎഫ്ഐ അനുഭാവി’
യാതൊരു പ്രതിഫലവും വാങ്ങാതെ നിറപുഞ്ചിരിയോടെ അയാള്‍ എല്ലാത്തിനും പരിഹാരം കണ്ടു.
ഒരവിശ്യം വന്നപ്പോള്‍ ചേര്‍ത്തുപിടിച്ച കരുതലിന്റെ പേരാണ് ഡിവൈഎഫ്ഐ..
ഇടക്കിടെ വിളിച്ചു വിശേഷങ്ങള്‍ അന്വേഷിക്കുന്ന തൃശ്ശൂര്‍ ഹെല്‍ത്ത് കൗണ്‍സിലര്‍..
ആരോഗ്യകാര്യങ്ങള്‍ ചോദിച്ചറിയുന്ന ആരോഗ്യപ്രവര്‍ത്തകര്‍..
ആവിശ്യമായ മരുന്നുകള്‍ എത്തിച്ചുതന്ന ആയൂര്‍വേദ ഹെല്‍ത്ത് സെന്റര്‍…
വീട്ടിലെത്തി ഏതാവശ്യത്തിനും കൂടെയുണ്ടെന്ന ധൈര്യം പകര്‍ന്ന പോലീസ് ഡിപ്പാര്‍ട്മെന്റ്..
നന്ദിയോടെ ഓര്‍ക്കുന്നു
പ്രിയ സുഹൃത്തു ഷുക്കൂറിനെ…
സഖാവ് : ഹരി പാതകരയെ…
ഡിവൈഎഫ്ഐ എന്ന പ്രസ്ഥാനത്തെ…
സര്‍വോപരി കേരള സര്‍ക്കാരിനെ..
Discussion about this post