കടുത്തുരുത്തി: ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞുവീണ് 9 വയസ്സുകാരന് മരിച്ചു. മാഞ്ഞൂര്‍ വേലച്ചേരി പിജെ വിനോദ്-സന്ധ്യ ദമ്പതികളുടെ മകന് ശ്രീഹരി ആണ് മരിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. മേമ്മുറിയിലെ കുടുംബ ക്ഷേമ കേന്ദ്രത്തിലാണ് ഇവര്‍ താമസിക്കുന്നത്. ഭക്ഷണം കഴിക്കുന്നതിന് ഇടയില്‍ ശ്രീഹരി കുഴഞ്ഞു വീഴുകയായിരുന്നു. കൃത്രിമ ശ്വാസോച്ഛാസം നല്കി കുട്ടിയെ ഇഎസ്ഐ ആശുപത്രിയില്‍ എത്തിരുന്നു.
എങ്കിലും ജീവന് രക്ഷിക്കാനായില്ല. കുട്ടിക്ക് നേരത്തെ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. വ്യാഴാഴ്ച രാവിലെ കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി ഇവര്‍ മരുന്ന് വാങ്ങിയിരുന്നു. തലവേദനയും ഛര്‍ദ്ദിയും ഉണ്ടായതിനെ തുടര്‍ന്നാണ് മരുന്ന് വാങ്ങിയത്.
എന്നാല്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷമാവും മരണ കാരണം അറിയാനാവുക. തോട്ടുവ ഡിപോള്‍ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് ശ്രീഹരി.
Discussion about this post