തിരുവനന്തപുരം: കൊവിഡ് 19ല്‍ നിന്ന് മുക്തി നേടി വീട്ടില്‍ തിരിച്ചെത്തിയ വയോധിക മരിച്ചു. വീട്ടിലെത്തി അരമണിക്കൂര്‍ കഴിയും മുന്‍പേയാണ് മരണം സംഭവിച്ചത്.
തിരുവനന്തപുരം മുട്ടത്തറയില്‍ താമസിക്കുന്ന 77കാരിയായ ദേവകിയമ്മയാണ് നിമിഷങ്ങള്‍ക്കുള്ളില്‍ മരിച്ചത്. കൊവിഡ് രോഗം ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഇവര്‍. ഇവിടെ വെച്ച് രോഗം ഭേദമായി. ഇന്ന് വീട്ടില്‍ തിരിച്ചെത്തി അരമണിക്കൂറിനുള്ളിലാണ് മരണം സംഭവിച്ചത്.
Discussion about this post