റിപ്പോർട്ട്: ഫഖ്റുദ്ധീൻ പന്താവൂർ
പൊന്നാനി: മോട്ടോര്‍ വാഹന വകുപ്പിന്റെ ഇനിയും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ലാത്ത ഓഫീസുകളുടേതടക്കം 86 ഓഫീസുകളുടെയും സ്ഥലപ്പേരും രജിസ്ടേഷന് കോഡു മടക്കം ഹൃദിസ്ഥമാക്കി വിസ്മയമായി മാറിയ നാലാം ക്ലാസുകാരനെ മോട്ടോര്‍ വാഹന വകുപ്പ് ആദരിച്ചു. പൊന്നാനി പാലപ്പെട്ടി എഎംഎല്‍പി സ്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഹാഫിസ് എന്ന മിടുക്കനാണ് രജിസ്ട്രേഷന് നംപര്‍ കാണാതെ പറഞ്ഞ് സോഷ്യല്‍ മീഡിയയാലടക്കം താരമായി മാറിയത്.
പാലപ്പെട്ടി, പള്ളിയാക്കിയില് ബാദുഷയുടെയും ഫാത്തിമയുടെയും മകനാണ് ഹാഫിസ്. ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുവാന്‍ പോയപ്പോള്‍ ലഭിച്ച ബുക്ക് ലെറ്റ് ഉപയോഗിച്ചാണ് ഈ മിടുക്കന് മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ക്കടക്കം കാണാതെ പറയാന്‍ അസാദ്ധ്യമായ കേരളത്തിലെ രജിസ്ട്രേഷന് നംപറുകള്‍ മനപാഠമാക്കിയത്. ഹാഫിസിന്റെ സഹോദരി ആദില സ്കൂളിലെ ഏറ്റവും മാര്‍ക്ക് വാങ്ങുന്ന കുട്ടിയും നല്ലൊരു പാട്ടുകാരിയുമാണ്. മല്‍സ്യ തൊഴിലാളിയാണ് ഹാഫിസിന്റെ പിതാവ്.
ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരമാണ് ഹാഫിസിനെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി അനുമോദിച്ചത്. മലപ്പുറം എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ .ഗോകുല്‍ , മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ദിലീപ് കുമാര്‍ , സുരാജ് എന്നിവരും പാലപ്പെട്ടി എഎംഎല്‍പി സ്കൂള്‍ പിടിഎ പ്രസിഡണ്ട് ഹുസൈന് എന്നിവരും അനുമോദന ചടങ്ങില്‍ പങ്കെടുത്തു.
Discussion about this post