ഇടുക്കി: ഇടുക്കി കല്ലാര്‍ക്കുട്ടി അണക്കെട്ടിന്റെയും ലോവര്‍ പെരിയാര്‍ അണക്കെട്ടിന്റെയും എല്ലാ ഷട്ടറുകളും ഉടന്‍ തുറക്കും. ജില്ലയില്‍ അതിശക്തമായി മഴ പെയ്യുന്ന സാഹചര്യത്തിലാണ് ഡാമുകളുടെ എല്ലാ ഷട്ടറുകളും തുറക്കാന്‍ തീരുമാനിച്ചത്. ഡാം തുറക്കുന്ന പശ്ചാത്തലത്തില്‍ മുതിരപ്പുഴയാര്‍, പെരിയാര്‍ എന്നിവയുടെ കരകളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ഡാം തുറന്ന് 800 ക്യുമെക്സ് വീതം വെള്ളം പുറത്തുവിടും. ജില്ലയില്‍ നാളെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.ഇടുക്കിയില്‍ നിലവില്‍ 2347.12 അടിയാണ് വെള്ളത്തിന്റെ അളവ്. 2403.00 ആണ് സംഭരണ ശേഷി. മുല്ലപ്പെരിയാര്‍ 123.20 അടിയാണ് നിലവിലെ ജലനിരപ്പ്. 152 അടിയാണ് സംഭരണ ശേഷി.
അതേസമയം, സംസ്ഥാനത്ത് 2018 പോലെ പ്രളയസാധ്യത ഇപ്പോഴില്ലെന്ന് കേന്ദ്രജല കമ്മിഷന് അറിയിച്ചു. സംസ്ഥാനത്ത് അണക്കെട്ടുകള്‍ നിറഞ്ഞുകവിയുന്ന സാഹചര്യമില്ല. ചില നദികളില്‍ ജലനിരപ്പ് ഉയര്‍ന്നാലും അണക്കട്ടുകള്ക്ക് ഉള്‍ക്കൊളളാനാകുമെന്നും കേന്ദ്രജല കമ്മിഷന് അറിയിച്ചു.
Discussion about this post