തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചുകൊണ്ട് കടകൾ തുറക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ പുതുക്കി ഡിജിപിയുടെ സർക്കുലർ. വ്യാപാര സ്ഥാപനങ്ങളിലും ബാങ്കുകളിലും ആൾക്കൂട്ടം ഒഴിവാക്കണമെന്നാണ് കർശന നിർദേശമുണ്ട്.
100 സ്‌ക്വയർ ഫീറ്റുള്ള സൂപ്പർമാർക്കറ്റുകളിൽ ഒരേ സമയം ആറ് ഉപഭോക്താക്കളെ മാത്രമേ അനുവദിക്കൂ. 200 സ്‌ക്വയർ ഫീറ്റുള്ള വലിയ സൂപ്പർമാർക്കാണെങ്കിൽ 12 പേരെ അനുവദിക്കും എന്നാണ് സർക്കുലറിൽ പറയുന്നു. സാമൂഹ്യ അകലം ഉറപ്പാക്കാനായി കടകൾക്കും സൂപ്പർമാർക്കറ്റുകൾക്കും മുന്നിൽ കളങ്ങൾ വരയ്ക്കണം എന്നും ഡിജിപി നിർദേശിക്കുന്നു.
ബാങ്കുകൾ ഉപഭോക്താക്കളെ അവർക്ക് വരാനാകാവുന്ന സമയം മുൻകൂട്ടി അറിയിക്കണമെന്നും ഡിജിപിയുടെ നിർദ്ദേശമുണ്ട്. നിർദേശം കർശനമായി നടപ്പിലാക്കാൻ ഐജി മുതലുളള ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയിട്ടുണ്ട്.
Discussion about this post