കൊച്ചി: ഹൈക്കോടതിയോട് മാത്രമല്ല അയ്യപ്പഭക്തരോടും പൊതുസമൂഹത്തോടും മാപ്പു പറയാന്‍ ശോഭാ സുരേന്ദ്രന് തയ്യാറാകണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ശബരിമലയിലെ പോലീസ് നടപടിയ്ക്കെതിരെ ശോഭാ സുരേന്ദ്രന് നല്കിയ ഹര്‍ജി തള്ളിയ ഹൈക്കോടതി നടപടിയോട് പ്രതികരിക്കുകയായിരുന്നു കടകംപള്ളി.
അസത്യ പ്രചരണത്തിനും അതിക്രമങ്ങള്‍ക്കും നേതൃത്വം നല്കിയതിനുള്ള ചെറിയ ശിക്ഷയായി ഈ ഹൈക്കോടതി വിധിയെ കണക്കാക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘അസത്യ പ്രചരണത്തിനും അതിക്രമങ്ങള്‍ക്കും നേതൃത്വം നല്കിയതിനുള്ള ചെറിയ ശിക്ഷയായി ഈ ഹൈക്കോടതി വിധിയെ കണക്കാക്കാം. ഇപ്പോള്‍ ശോഭ സുരേന്ദ്രന് താന്‍ ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞിട്ടിലെന്ന് ഒരു ചാനലില്‍ പറയുന്നത് കേട്ടു. ഇനി ഹര്‍ജിയേ നല്‍കിയിട്ടില്ലെന്ന് വരെ പറഞ്ഞേക്കാം.’ കടകംപള്ളി പറയുന്നു.
Discussion about this post