തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ വര്‍ധനവ്. ഇന്ന് പവന് 120 രൂപകൂടി. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 41,320 രൂപയായി ഉയര്‍ന്നു. രണ്ടുദിവസംകൊണ്ട് 1040 രൂപയാണ് സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്.
5165 രൂപയാണ് ഗ്രാമിന്റെ വില. ബുധനാഴ്ച രണ്ടു തവണയായിട്ടായിരുന്നു വില 920 രൂപ കൂടിയത്. ഇതോടെ ആറുദിവസംകൊണ്ട് 1,320 രൂപയുടെ വില വര്‍ധനയാണ് പവന് വിലയിലുണ്ടായത്. വെള്ളിയാഴ്ചയായിരുന്നു പവന് വില ആദ്യമായി 40,000 രൂപയിലെത്തിയത്.
ജൂലായ് മുതലുള്ള കണക്കെടുത്താല്‍ 5,520 രൂപയുടെ വര്‍ധനയാണ് ഇതുവരെയുണ്ടായത്. അന്താരാഷ്ട്ര തലത്തില്‍ ഒരു ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 2,039.75 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ വില വര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
കോവിഡ് വ്യാപാനം രൂക്ഷമായി തുടരുന്നതും യു.എസ്.-ചൈന വ്യാപാര തര്‍ക്കവും ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നങ്ങളും ഡോളറിന്റെ മൂല്യവുമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങള്‍. ഇനിയും സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടാകാനാണ് സാധ്യത.
Discussion about this post