തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടികയുടെ രണ്ടാം ഘട്ട പുതുക്കല്‍ ഈ മാസം 12ന് തുടങ്ങുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്കരന് അറിയിച്ചു. ജൂണ്‍ 17ന് പ്രസിദ്ധീകരിച്ച പട്ടികയാണ് വീണ്ടും പുതുക്കുന്നത്.
തിരുത്തലുകള്‍ വരുത്തുന്നതിനും സ്ഥാനം മാറ്റത്തിനും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കുന്നത് സംബന്ധിച്ച് നേരിട്ടോ തപാലിലൂടെയോ അപേക്ഷ നല്‍കണം. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 26 ആണ്. അന്തിമ വോട്ടര്‍ പട്ടിക സെപ്റ്റംബര്‍ 26 ന് പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post