ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു. വൃഷ്ടി പ്രദേശത്ത് മഴ ശക്തമായതോടെയാണ് ജലനിരപ്പ് ഉയര്‍ന്നത്. നിലവില്‍ 120 അടിയാണ് അണക്കെട്ടിലെ ഇന്നത്തെ ജലനിരപ്പ്. മഴ കനത്തതോടെ അണക്കെട്ടിലേയ്ക്കുള്ള നീരൊഴുക്ക് ശക്തമായി. തിങ്കളാഴ്ച്ചയും, ചൊവ്വാഴ്ച്ചയും അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്തു.മഴ ശക്തമായാല്‍ ജലനിരപ്പ് ഇനിയും ഉയരും. 142 അടിയാണ് അണക്കെട്ടിന്റെ അനുവദിനീയ സംഭരണ ശേഷി.
അണക്കെട്ടിലെ ജലനിരപ്പ് വര്‍ധിക്കുന്നതോടൊപ്പം പെരിയാര്‍ നദിയിലെ ജലനിരപ്പ് ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ട്. പെരിയാറില്‍ വെള്ളം ഉയര്‍ന്നതോടെ പെരിയാര്‍ തീരദേശവാസികള്‍ ആശങ്കയിലാണ്. വണ്ടിപ്പെരിയാര്‍ വള്ളക്കടവ് മുതല്‍ അയ്യപ്പന്‍കോവില്‍ ഭാഗം വരെ ഒട്ടനവധി കുടുംബങ്ങളാണ് താമസിക്കുന്നത്. മഴ ശക്തമായാല്‍ ഇവിടെയുള്ള ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരും.
അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. അതി ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആഗസ്ത് 5ന് വയനാട് ഇടുക്കി എന്നീ ജില്ലകളിലും, ആഗസ്ത് 6ന് കോഴിക്കോട് വയനാട് ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പൊതുജനങ്ങളോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും അതീവ ജാഗ്രത പാലിക്കാനും തയ്യറെടുപ്പുകള്‍ നടത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post