തൃശ്ശൂര്‍: കാട്ടകാമ്പലില് പഞ്ചായത്തംഗം ഉള്‍പ്പടെ മൂന്നു പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. അംഗത്തിന് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പഞ്ചായത്തിലെ മുഴുവന്‍ അംഗങ്ങളോടും പഞ്ചായത്തംഗവുമായി സമ്പര്‍ക്കം പുലര്‍ത്തിയ ജീവനക്കാരോടും സ്വയം നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.
ജൂലൈ 30 ന് പഞ്ചായത്ത് യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ കൊവിഡ് സ്ഥിരീകരിച്ച പഞ്ചായത്ത് അംഗവും പങ്കെടുത്തിരുന്നു. അതേസമയം യോഗത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം ഈ മാസം എട്ടിന് ആന്റിജന്‍ പരിശോധന നടത്തും.
എന്നാല്‍ പഞ്ചായത്ത് ഓഫീസ് അടച്ചിടേണ്ടതില്ല എന്നാണ് തീരുമാനം. നിലവില്‍ പഞ്ചായത്ത് അംഗവുമായി സമ്പര്‍ക്കം ഇല്ലാത്ത ജീവനക്കാരെ വെച്ച് പഞ്ചായത്തിലെ പ്രവര്‍ത്തനം നടക്കുമെന്ന്് പഞ്ചായത്ത് പ്രസിഡന്റ് സദാനന്ദന് മാസ്റ്റര്‍ അറിയിച്ചു.
Discussion about this post