വയനാട്: മാനന്തവാടി ജില്ലാ ആശുപത്രിയില്‍ കൊവിഡ് പ്ലാസ്മ തെറാപ്പി ചികിത്സ വിജയം കണ്ടു. പ്ലാസ്മ തെറാപ്പിയിലൂടെ രോഗമുക്തി നേടിയവരെ യാത്ര അയയ്ക്കാന്‍ ജില്ലാ കളക്ടര്‍ നേരിട്ടെത്തി. ആദ്യമായാണ് ഒരു ജില്ലാശുപത്രിയില്‍ പ്ലാസ്മ ചികില്‍സ നടത്തുന്നത്. മാനന്തവാടിയിലെ ജില്ലാ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം പ്ലാസ്മ ബാങ്ക് ആരംഭിച്ചിരുന്നു.
ഇതുവരെ 15 പേരാണ് പ്ലാസ്മ നല്കാന് സന്നദ്ധരായി രംഗത്തെത്തിയത്. കൊവിഡ് ചികില്‍സയില്‍ കഴിയുന്ന തൊണ്ടര്‍നാട് സ്വദേശിയായ 35 കാരനിലാണ് ആദ്യ പ്ലാസ്മ തെറാപ്പി നടത്തിയത്. ഇയാളുടെ ആരോഗ്യ നില മെച്ചപ്പെട്ടതായി അധികൃതര്‍ അറിയിത്തു. മൂന്ന് പേര്‍ക്ക് പ്ലാസ്മ തെറാപ്പി നല്‍കിയത്.
ഇതില്‍ രോഗമുക്തി നേടിയ രണ്ടുപേരാണ് ആശുപത്രി വിട്ടത്. യാത്രയയപ്പ് ജില്ലാ കളക്ടര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയവരെത്തി. ജില്ലാശുപത്രിയിലെ ചികില്‍സാ വിജയം ആത്മവിശ്വാസം നല്‍കുന്നതാണെന്ന് കളക്ടര്‍ പ്രതികരിച്ചു. ഡോക്ടര്‍മാര്‍, നഴ്സുമാര്‍ മറ്റ് ആരോഗ്യ പ്രവര്‍ത്തകരോടും കടപ്പാടുണ്ടെന്ന് രോഗമുക്തരായവര്‍ പറഞ്ഞു. ഇരുവരും വികാരനിര്‍ഭരരായാണ് ആശുപത്രി വിട്ടത്. ജില്ലയില്‍ കൊവിഡ് രോഗമുക്തനായ ആദ്യ വ്യക്തിയും പ്ലാസ്മ നല്കിയവരില് ഉള്‍പ്പെടുന്നു.
Discussion about this post