കൊച്ചി: സ്വര്‍ണ്ണ വിലയില്‍ കുതിപ്പ് തുടരുന്നു. സര്‍വ്വ റെക്കോര്‍ഡുകളും ഭേദിച്ചാണ് സ്വര്‍ണ്ണത്തിന്റെ കുതിപ്പ്. പവന് വില 41,000ത്തിലേയ്ക്ക് അടുക്കുകയാണ്. ബുധനാഴ്ച 520 രൂപയാണ് കൂടിയത്. ഇതോടെ പവന് 40,800 രൂപയായി. ഗ്രാമിനാകട്ടെ 65 രൂപ കൂടി 5,100 രൂപയിലും എത്തി.
ജൂലായ് 31നാണ് പവന് ആദ്യമായി 40,000 രൂപയിലെത്തിയത്. അഞ്ചുദിവസംകൊണ്ട് 800 രൂപയുടെ വര്‍ധനവാണ് സ്വര്‍ണ്ണ വിലയില്‍ ഉണ്ടായത്. ദേശീയ വിപണിയിലും സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുകയാണ്. 10 ഗ്രാമിന്റെ വില 54,797 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയില്‍ ഇതാദ്യമായാണ് സ്വര്‍ണവില ഔണ്‍സിന് 2000ഡോളര്‍ കടക്കുന്നത്. 0.2ശതമാനം വര്‍ധിച്ച് 2,033.42 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
Discussion about this post