കൊച്ചി: ചായക്കടയില്‍ വിചിത്രമായ മോഷണം. ആദ്യ ദിനം കടയില്‍ കയറിയ കള്ളന് ‘മോഷ്ടിച്ചത്’ അഞ്ചു പഴംപൊരി! രണ്ടാം ദിനമാവട്ടെ കള്ളന് ‘കൊണ്ടുപോയത്’ പുട്ടും പരിപ്പു കറിയും. മോഷണക്കഥ കേട്ട് ഒരു നാടൊന്നടങ്കം അമ്പരന്നിരിക്കുകയാണിപ്പോള്‍.
അരൂരിലാണ് സംഭവം. വട്ടക്കേരി ക്ഷേത്രത്തിനു സമീപമുള്ള ജയകുമാറിന്റെ ചായക്കടയിലാണ് ഈ വിചിത്രമായ മോഷണം നടന്നത്. രണ്ടു ദിവസം തുടര്‍ച്ചയായി ജയകുമാറിന്റെ ചായക്കടയില്‍ കയറിയ കള്ളന് ആദ്യ ദിനം ‘മോഷ്ടിച്ചത്’ അഞ്ചു പഴംപൊരിയാണ്.
രണ്ടാമത്തെ ദിവസമാവട്ടെ കള്ളന് ‘കൊണ്ടുപോയത്’ പുട്ടും പരിപ്പു കറിയുമാണ്. ഇതുകൂടാതെ രണ്ടാം ദിവസം കുറച്ചു നാണയത്തുട്ടുകളും കള്ളന് കൊണ്ടുപോയിട്ടുണ്ട്. ചായക്കടയുടെ പിന്നിലെ ഗ്രില്ലു പൊളിച്ചാണ് കള്ളന് അകത്തു കയറിയിരിക്കുന്നത്.
ചായക്കടയുടെ തൊട്ടടുത്തുള്ള പലവ്യഞ്ജനക്കടയിലും കയറാന്‍ കള്ളന് ശ്രമിച്ചതിന്റെ ലക്ഷണങ്ങളുണ്ട്. പലവ്യഞ്ജനക്കടയിലെ സിസിടിവി തകര്‍ത്ത നിലയിലാണ്. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ വിചിത്ര മോഷണക്കഥ നാട്ടുകാരെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുകയാണ്.