തൃശ്ശൂര്‍: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസിനെ പരിഹസിച്ച് എഎ റഹീം. രാമ ക്ഷേത്ര ശിലാന്യാസത്തിന് ക്ഷണിക്കാത്തതില്‍ ഖേദം പ്രകടിപ്പിക്കാന്‍ കോണ്‍ഗ്രസ്സിന് അവകാശമുണ്ട്. കോണ്‍ഗ്രസ്സിന് മാത്രമേ അതിന് അവകാശവുമുള്ളൂവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു.
”1992 ലെ ഒരു പട്ടാപ്പകല്‍ പള്ളി പൊളിച്ചതും കോണ്‍ഗ്രസ്സിന്റെ അനുമതിയോടെ. ആധുനിക ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് ബാബരി മസ്ജിദ് ധ്വംസനം. അതിലെ കൊടും കുറ്റവാളികള്‍ ആര്‍എസ്എസ് നേതാക്കളും പ്രവര്‍ത്തകരും.
അവരെ ഒരുപോറല്‍ പോലും ഏല്‍ക്കാതെ കാത്തുരക്ഷിച്ചതും കോണ്‍ഗ്രസ്സ് ഭരണം. ആസൂത്രണം മുതല്‍ ആവിഷ്‌കാരം വരെ എല്ലാറ്റിനും സര്‍വ്വ അനുഗ്രഹങ്ങളുംപിന്തുണയും നല്‍കിയത് രാജ്യം ഭരിച്ച കോണ്‍ഗ്രസ്സാണ്. എന്നിട്ടിപ്പോള്‍ ക്ഷേത്രം പണിയാന്‍ നേരത്ത് ആര്‍എസ്എസ് കാണിക്കുന്നത് മാപ്പര്‍ഹിക്കാത്ത നന്ദികേട് തന്നെ. ഒന്ന് ക്ഷണിക്കാമായിരുന്നില്ലേ? ഒരു വാക്ക് പറയാമായിരുന്നില്ലേ?’ എന്ന് എഎ റഹീം പറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം
നന്ദി വേണം മിത്രമേ.. നന്ദി.
രാമ ക്ഷേത്ര ശിലാന്യാസത്തിന് ക്ഷണിക്കാത്തതില്‍ ഖേദം പ്രകടിപ്പിക്കാന്‍ കോണ്‍ഗ്രസ്സിന് അവകാശമുണ്ട്. കോണ്‍ഗ്രസ്സിന് മാത്രമേ അതിന് അവകാശവുമുള്ളൂ. 1989 ല്‍ രാമക്ഷേത്രത്തിന് ശിലാന്യാസം നടന്നു.
അന്ന് പ്രധാനമന്ത്രി സാക്ഷാല്‍ രാജീവ് ഗാന്ധി. അതായത് നിങ്ങള്‍ ഇന്ന് പണിയാന്‍ പോകുന്ന രാമക്ഷേത്രത്തിന് ആദ്യമായി ശിലയിട്ടപ്പോള്‍ സര്‍വ്വകാര്യസ്ഥ സ്ഥാനം വഹിച്ചത് കോണ്‍ഗ്രസ്സ്.
നെഹ്റു അടച്ചിട്ട ക്ഷേത്രം ആരാധനക്കായി സംഘപരിവാരത്തിന് തുറന്നിട്ട് കൊടുത്തത് കോണ്‍ഗ്രസ്സ്.
1992 ലെ ഒരു പട്ടാപ്പകല്‍ പള്ളി പൊളിച്ചതും കോണ്‍ഗ്രസ്സിന്റെ അനുമതിയോടെ. ആധുനിക ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് ബാബരി മസ്ജിദ് ധ്വംസനം.
അതിലെ കൊടും കുറ്റവാളികള്‍ ആര്‍എസ്എസ് നേതാക്കളും പ്രവര്‍ത്തകരും.അവരെ ഒരുപോറല്‍ പോലും ഏല്‍ക്കാതെ കാത്തുരക്ഷിച്ചതും കോണ്‍ഗ്രസ്സ് ഭരണം. ആസൂത്രണം മുതല്‍ ആവിഷ്‌കാരം വരെ എല്ലാറ്റിനും സര്‍വ്വ അനുഗ്രഹങ്ങളുംപിന്തുണയും നല്‍കിയത് രാജ്യം ഭരിച്ച കോണ്‍ഗ്രസ്സാണ്.
എന്നിട്ടിപ്പോള്‍ ക്ഷേത്രം പണിയാന്‍ നേരത്ത് ആര്‍എസ്എസ് കാണിക്കുന്നത് മാപ്പര്‍ഹിക്കാത്ത നന്ദികേട് തന്നെ.
‘ഒന്ന് ക്ഷണിക്കാമായിരുന്നില്ലേ?? ഒരു വാക്ക് പറയാമായിരുന്നില്ലേ?? മോദിജി, വന്ന വഴി മറക്കരുത്’…
നന്ദി വേണം മിത്രമേ നന്ദി….
Discussion about this post