ഇടുക്കി: സംസ്ഥാനത്ത് മഴ കനത്തതോടെ ഇടുക്കിയിലെ ഡാമുകളില്‍ ജലനിരപ്പ് ഉയരുകയാണ്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് രണ്ട് ഡാമുകളുടെ ഷട്ടറുകളാണ് ഇന്നലെ തുറന്നത്. ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി ഡാമുകളുടെ ഒരോ ഷട്ടര്‍ വീതമാണ് കഴിഞ്ഞ ദിവസം തുറന്നത്.
ലോവര്‍ പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഇന്നലെ ആറ് മീറ്റര്‍ ഉയര്‍ന്ന് 251.4 മീറ്റര്‍ ആയിരുന്നു, 253 മീറ്ററാണ് ഡാമിന്റെ പരമാവധി ജലനിരപ്പ്, ഡാമിന്റെ ഒരു ഷട്ടര്‍ 30 സെന്റി മീറ്റര്‍ ഉയര്‍ത്തി. 45 ക്യുമെക്സ് വെള്ളം വീതമാണ് ഒഴുക്കിവിടുന്നത്. കല്ലാര്‍കുട്ടി ഡാമിന്റെ പരമാവധി ജലനിരപ്പ് 456.6 മീറ്ററാണ്. ഇന്നലെ രേഖപ്പെടുത്തിയത് 454.5 മീറ്റര്‍, ഡാമിലെ ഒരു ഷട്ടര്‍ ഉയര്‍ത്തി 30 ക്യുമെക്സ് വെള്ളമാണ് ഒഴുക്കിവിടുന്നത്.
അതേസമയം ഡാമുകള്‍ തുറന്ന സാഹചര്യത്തില്‍ പെരിയാര്‍, മുതിരപ്പുഴയാര്‍ നദികളുടെ ഇരുകരകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുര്ത്തണമെന്നാണ് ജില്ലാ കലക്ടര്‍ അറിയിച്ചത്. ഒരു കാരണവശാലും ആരും നദികളില്‍ കുളിക്കാനോ, മീന്‍ പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങരുതെന്നും കര്‍ശന നിര്‍ദേശമുണ്ട്. ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ തുടര്‍ച്ചയായി മഴ പെയ്യുന്നതിനാല്‍ വളരെ വേഗത്തിലാണ് ജലനിരപ്പ് ഉയരുന്നത്.
Discussion about this post