എറണാകുളത്ത് 8 പ്രദേശങ്ങളെ കൂടി കണ്ടെയ്ന്‍മെന്റ് സോണാക്കി

കൊച്ചി: എറണാകുളം ജില്ലയില്‍ പുതിയ കണ്ടെയിന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. പൂതൃക്ക പഞ്ചായത്ത് വാര്‍ഡ് 12, വാരപ്പെട്ടി പഞ്ചായത്ത് 6,11 വാര്‍ഡുകള്‍, രായമംഗലം പഞ്ചായത്ത് നാലാം വാര്‍ഡ്, ആമ്പല്ലൂര്‍ പഞ്ചായത്ത് 10,12 വാര്‍ഡുകള്‍, എടവനക്കാട് പഞ്ചായത്ത് 12,13 വാര്‍ഡുകള്‍, വടക്കേക്കര പഞ്ചായത്ത് ഒന്നാം വാര്‍ഡ്, പുത്തന്‍വേലിക്കര ഒന്‍പതാം വാര്‍ഡ്, മൂവാറ്റുപുഴ മുനിസിപ്പാലിറ്റി 21 ആം വാര്‍ഡ് എന്നിവയെ പുതിയ കണ്ടെയ്ന്‍ന്മെന്റ് സോണുകളാക്കി.

അതേസമയം 9 പ്രദേശങ്ങളെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി. കുഴുപ്പിള്ളി വാര്‍ഡ് 1, തൃപ്പൂണിത്തുറ നഗരസഭ ഡിവിഷന്‍ 19,മലയാറ്റൂര്‍ വാര്‍ഡ് 17,ആലുവ നഗരസഭയില്‍ 11 മുതല്‍ 15 വരെയും 24 മുതല്‍ 26 വരെയുമുള്ള ഡിവിഷനുകള്‍ ഒഴികെയുള്ള പ്രദേശങ്ങള്‍, ചെല്ലാനം 1 മുതല്‍ 6 വരെ വാര്‍ഡുകള്‍,ആലങ്ങാട് 11, 12, 14, 15 ഒഴികെയുള്ള വാര്‍ഡുകള്‍,കടുങ്ങല്ലൂര്‍ 3,4,5,7,8,12,14,15,18 ഒഴികെയുള്ള വാര്‍ഡുകള്‍,കരുമാല്ലൂര്‍ വാര്‍ഡ് 11 മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള എല്ലാ വാര്‍ഡുകളും,ചെങ്ങമനാട് 8, 18 ഒഴികെ എല്ലാ വാര്‍ഡുകളും എന്നീ പ്രദേശങ്ങളെയാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. അതേസമയം ആലുവ മാര്‍ക്കറ്റില്‍ നിയന്ത്രണങ്ങള്‍ തുടരും.

Exit mobile version