തമിഴ് നടന് നകുലിന് പെണ്‍കുഞ്ഞ് പിറന്നു. താരം തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ഞായറാഴ്ച്ചയാണ് നകുലിനും ഭാര്യ ശ്രുതിക്കും കുഞ്ഞ് ജനിച്ചത്. ഇരുവരുടെയും ആദ്യത്തെ കണ്മണിയാണ്.
ബോയ്സ്, വല്ലിനം, മാസിലാമണി തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് താരം ജനപ്രിയനായത്. നവാഗതനായ സച്ചിന്‍ദേവ് സംവിധാനം ചെയ്യുന്ന എറിയും കണ്ണാടി എന്ന ചത്രത്തിലാണ് നകുല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. യുവന് ശങ്കര്‍ രാജയാണ് സംഗീതം നല്‍കുന്നത്.
Discussion about this post