കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച 33 പേരില്‍ 29 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ . രണ്ട് പേരുടെ രോഗം ഉറവിടം വ്യക്തമല്ല. രണ്ട് പേര് വിദേശത്ത് നിന്ന് എത്തിയവരാണ്. ഇതോടെ 694 കോഴിക്കോട് സ്വദേശികളാണ് കൊവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്.
ഇതില്‍ 180 പേര് കോഴിക്കോട് മെഡിക്കല്‍ കോളേജിലും 73 പേര് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 108 പേര് കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. യിലും 50 പേര് ഫറോക്ക് എഫ്.എല്‍.ടി. സി യിലും 165 പേര് എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. യിലും 61 പേര് എ.ഡബ്ലി.യു.എച്ച് എഫ്.എല്‍.ടി. യിലും 43 പേര് മണിയൂര്‍ എഫ്.എല്‍.ടി. യിലും 7 പേര് വിവിധ സ്വകാര്യ ആശുപത്രികളിലും രണ്ട് മലപ്പുറത്തും, 3 പേര് കണ്ണൂരിലും, ഒരാള്‍ എറണാകുളത്തും ഒരാള്‍ പാലക്കാടും ചികിത്സയിലാണ്.
ഇതുകൂടാതെ 26 മലപ്പുറം സ്വദേശികളും, രണ്ട് തൃശൂര്‍ സ്വദേശികളും, ഒരു പത്തനംതിട്ട സ്വദേശിയും, ഒരു കൊല്ലം സ്വദേശിയും, മൂന്ന് വയനാട് സ്വദേശികളും രണ്ട് കണ്ണൂര്‍ സ്വദേശിയും മൂന്ന് പാലക്കാട് സ്വദേശികളും കോഴിക്കോട് മെഡിക്കല്‍ കോളേജിലും, രണ്ട് മലപ്പുറം സ്വദേശികളും, ഒരു കൊല്ലം സ്വദേശി, രണ്ട് വയനാട് സ്വദേശികളും, ഒരു ആലപ്പുഴ സ്വദേശി, രണ്ട് കണ്ണൂര്‍ സ്വദേശികളും, കോഴിക്കോട് എഫ്.എല്‍.ടി.സി യിലും, ഒരു മലപ്പുറം സ്വദേശി ഫറോക്ക് എഫ്.എല്‍.ടി.സി യിലും, ഒരു കണ്ണൂര്‍ സ്വദേശി, മൂന്ന് മലപ്പുറം സ്വദേശികളും സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
ഇന്ന് ജില്ലയില്‍ 26 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി. എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 26 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു.കോഴിക്കോട് കോര്പ്പറേഷന് – 7, ഒളവണ്ണ – 6, വടകര – 5, വാണിമേല്‍ – 1, കൊയിലാണ്ടി – 1, പെരുമണ്ണ – 3, ചെക്യാട് – 1, ഒഞ്ചിയം – 1, കൊടിയത്തൂര്‍ – 1. എന്നിങ്ങനെയാണ് നെഗറ്റീവായവരുടെ കണക്ക്.
പുതുതായി വന്ന 87 പേര് ഉള്‍പ്പെടെ ആകെ 3372 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 603 പേര് ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2707 പേര് വീടുകളിലും, 62 പേര് ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 16 പേര് ഗര്‍ഭിണികളാണ്.ഇതുവരെ 26467 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 415 പേര് ഉള്‍പ്പെടെ ജില്ലയില്‍ 12153 പേര് നിരീക്ഷണത്തിലുണ്ട്.
Discussion about this post