തിരുവനന്തപുരം: നിയമസഭയില്‍ ബിജെപി പ്രതിനിധികള്ക്കൊപ്പമിരിക്കാനായി നിലവിലെ ഇരിപ്പിടം മാറ്റിത്തരാന്‍ ആവശ്യപ്പെട്ട് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ് സ്പീക്കര്‍ ശ്രീരാമ കൃഷ്ണന് കത്ത് നല്കി. ബിജെപി പ്രതിനിധിക്കൊപ്പം ഒരു ബ്ലോക്കായി ഇരുത്തണമെന്നാണ് പിസി ജോര്‍ജിന്റെ പ്രധാന ആവശ്യം.
അതേസമയം സഹകരണം സഭയില്‍ മാത്രമായിരിക്കുമെന്നും അദ്ദേഹം തന്റെ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ബിജെപിക്കൊപ്പം നില്‍ക്കാനാണ് താല്പര്യമെന്ന് പിസി ജോര്‍ജ് നേരത്തെ വ്യക്തമാക്കിയിരുന്നു.
Discussion about this post