ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. ആലപ്പുഴ കാരിച്ചാല്‍ സ്വദേശിനി രാജം എസ് പിള്ളയാണ് കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത്. 74 വായസായിരുന്നു. അര്‍ബുദ ചികിത്സക്കിടെ ആശുപത്രിയില്‍ നിന്നാണ് ഇവര്‍ക്ക് വൈറസ് ബാധയേറ്റത്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഒരു മാസത്തിലേറെയായി സ്തനാര്‍ബുദത്തിന് ചികിത്സയിലായിരുന്നു രാജം. ഇതിനിടയിലാണ് ജൂലായ് 17-ന് ഇവര്‍ക്ക് കൊവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. രാജം എസ് പിള്ളയുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായ നാല് പേര്‍ക്കും വൈറസ് ബാധ ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് മാത്രം കൊവിഡ് ബാധിച്ച് ഇന്ന് മരിക്കുന്ന മൂന്നാമത്തെ ആളാണിത്. കോഴിക്കോടും കാസര്‍കോടും രാവിലെ ഓരോ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Discussion about this post