കോട്ടയം: ദിവസങ്ങള്‍ മാത്രം പ്രായമായ പെണ്‍കുഞ്ഞിന്റെ മൃതദേഹമാണ് കഴിഞ്ഞ ദിവസം വൈക്കം ചെമ്പില്‍ കായലില്‍ ഒഴുകി നടന്നത്. പൊക്കിള്‍കൊടി പോലും മുറിച്ചു മാറ്റാത്ത നിലയിലായിരുന്നു മൃതേദഹം.
കായലില്‍ മത്സ്യബന്ധനം നടത്തുകയായിരുന്ന മത്സ്യത്തൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു.
പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.