കോഴിക്കോട്: രാമക്ഷേത്രം പണിയുന്നതില്‍ തനിക്ക് എതിര്‍പ്പൊന്നുമില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് എംപി കെ മുരളീധരന് രംഗത്ത്. പള്ളി പൊളിച്ച് ക്ഷേത്രം പണിയുന്നതിനോടാണ് എതിര്‍പ്പെന്നും കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നയവും ഇത് തന്നെയാണെന്നും മുരളീധരന് പറഞ്ഞു.
അതേസമയം, രാമക്ഷേത്ര നിര്‍മാണത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് പറയേണ്ടത് സോണിയ ഗാന്ധിയോ രാഹുല്‍ ഗാന്ധിയോ ആണെന്നും അതറിയാന്‍ ലീഗ് കാത്തിരിക്കുകയാണെന്ന് എം.കെ മുനീര്‍ പറഞ്ഞു. മതേതരനിലപാടില്‍ നിന്ന് കോണ്‍ഗ്രസ് വ്യതിചലിക്കുമെന്ന് കരുതുന്നില്ലെന്നും മുനീര്‍ പറഞ്ഞു.
ക്ഷേത്രനിര്‍മാണത്തിന് അനുകൂലമായി കമല്‍നാഥും ദിഗ് വിജയ് സിംഗും അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ നിലപാടെടുത്തിരുന്നു. എന്നാല്‍ രാമക്ഷേത്ര നിര്‍മാണത്തെ അനുകൂലിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി സമസ്ത രംഗത്തെത്തി.
കോണ്‍ഗ്രസില്‍നിന്ന് മതനിരപേക്ഷ സമൂഹം പ്രതീക്ഷിക്കാത്തതാണ് ഓരോ ദിവസവും സംഭവിച്ചുകൊണ്ടിരിക്കുന്നത്. ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കുന്നതിനെ പുകഴ്ത്തിയും പ്രശംസിച്ചും കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയത് മതേതര ജനാധിപത്യവിശ്വാസികളെ അങ്ങേയറ്റം വേദനിപ്പിക്കുന്നതാണെന്നും സമസ്ത പറഞ്ഞു.
മുഖപത്രമായ സുപ്രഭാതത്തിലെ മുഖപ്രസംഗത്തിലൂടെയാണ് സമസ്ത ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസിന്റെ ജീവശ്വാസമായ മതേതര ജനാധിപത്യ മൂല്യങ്ങള്‍ തിരികെപ്പിടിക്കാതെ ഏതാനും നിയമസഭാ സീറ്റുകള്‍ക്കു വേണ്ടി ഹിന്ദുത്വ രാഷ്ട്രീയം പയറ്റുന്ന കമല്‍നാഥിനെ പോലുള്ള കോണ്‍ഗ്രസ് നേതാക്കളെ പിഴുതെറിയാത്ത കാലത്തോളം കോണ്‍ഗ്രസ് കരകയറാന്‍ പോകുന്നില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
Discussion about this post