തിരുവനന്തപുരം: ആറ്റിങ്ങല്‍ എംഎല്‍എ ബി സത്യന് ക്വാറന്റൈനില്‍ പ്രവേശിച്ചു. കൊവിഡ് സ്ഥീരീകരിച്ച ഡിവൈഎസ്പിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ സാഹചര്യത്തിലാണ് എംഎല്‍എ നിരീക്ഷണത്തില്‍ പ്രവേശിച്ചത്.
ആറ്റിങ്ങല്‍ ഡിവൈഎസ്പി എസ് വൈ സുരേഷിന് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഡിവൈഎസ്പിയുമായി ഇന്നലെ എംഎല്‍എ ഒരു യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇതേത്തുടര്‍ന്നാണ് തീരുമാനം.
ആറ്റിങ്ങല്‍ ഡിവൈഎസ്പി വൈ സുരേഷ് ഉള്‍പ്പെടെ 10 പൊലീസുകാര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന രണ്ട് പൊലീസുകാര്‍ക്ക് കൂടിയാണ് ആന്റിജന്‍ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചത്. അതേ സമയം കൊല്ലം ജില്ലാ ജയിലില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ജില്ലാ ജയിലിലെ രോഗബാധിതരായ തടവുകാരുടെ എണ്ണം 38 ആയി ഉയര്‍ന്നു.
Discussion about this post