കൊച്ചി: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആലുവ കീഴ്മാട് അഞ്ചാം വാര്‍ഡ് സ്വദേശി ചക്കാല പറമ്പില്‍ ഗോപി ആണ് മരിച്ചത്. എഴുപത് വയസായിരുന്നു.
സമ്പര്‍ക്കത്തിലൂടെയാണ് ഇയാള്‍ക്ക് വൈറസ് ബാധമുണ്ടായത്. കഴിഞ്ഞ രണ്ടാഴ്ചയായി ഇയാള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നേരത്തെ ഹൃദയശസ്ത്രക്രിയ കഴിഞ്ഞ ആളുകൂടിയാണ് ഗോപി. അതേസമയം നേരത്തേ ഇദ്ദേഹത്തിന്റെ മൂന്ന് കുടുംബാംഗങ്ങള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചെങ്കിലും ഇവരെല്ലാം രോഗമുക്തി നേടിയിരുന്നു.
Discussion about this post